Latest News :
Home » , , » മജ്‌ലിസുല്‍ അഹ്ദലിയ്യയും നാളെക്ക് ഒരു മുതല്‍കൂട്ട് എന്ന സംരംഭത്തിന്റെ പ്രഖ്യാപനവും ആഗസ്റ്റ് 5 ഞായറാഴ്ച

മജ്‌ലിസുല്‍ അഹ്ദലിയ്യയും നാളെക്ക് ഒരു മുതല്‍കൂട്ട് എന്ന സംരംഭത്തിന്റെ പ്രഖ്യാപനവും ആഗസ്റ്റ് 5 ഞായറാഴ്ച

Written By Muhimmath News on Wednesday, 4 July 2018 | 22:09


കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗറില്‍ മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്ഥാപിച്ച മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പോണ്ടില്‍ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യ ആഗസ്റ്റ് 5 ന് മഗ് രിബ് നിസ്‌കാരാന്തരം നടക്കുന്ന പ്രസ്തുത പരിപാടിയില്‍ 'നാളെക്ക് ഒരു മുതല്‍കൂട്ട് ' എന്ന 10,000 പേരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സദസ്സിന്റെ പ്രഖ്യാപനവും നടക്കും.

മജ്‌ലുസുല്‍ അഹ്ദലിയ്യക്ക് സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് ശെഫീഖ് അല്‍ ഹാദി, ഹംസ സഖാഫി കൂട്ടശ്ശേരി, ശാഫി സഅദി മുഹിമ്മാത്ത്, അബ്ബാസ് സഖാഫി കാവുംപുറം, നേതൃത്വം നല്‍കും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ഷറഫുദ്ദീന്‍ ഹൈദറുസ്‌ തങ്ങള്‍ നേതൃത്വം നല്‍കും.

നാളെക്ക് ഒരു മുതല്‍കൂട്ട് എന്ന സദസ്സിന്റെ പ്രഖ്യാപനം മസ്ജിദ് മുത്തവല്ലി സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് ശരിഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ വൈ എം അബ്ദുര്‍റഹ്മാന്‍ അഹസനി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. മജ്‌ലിസുല്‍ അഹ്ദലിയ്യയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സലാം സഅദി കോട്ടക്കുന്ന്, കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക, ഹാരിസ് ഹിമമി സഖാഫി പരിപ്പ ഉദ്ഘാടന പ്രഭാഷണം നടത്തും. 

മജ്‌ലിസില്‍ സി ഐ ഹാജി അമീര്‍ അലി ചൂരി, സി എച്ച് മുഹമ്മദ് കുഞ്ഞി പടഌ അന്തുഞ്ഞി മൊഗര്‍, പി എം മുഹമ്മദ് അലി, നാസര്‍ ബായാര്‍, ബി ഇ മുഹമ്മദ് കുഞ്ഞി, ഹുസൈന്‍ ഹാജി, ഫ്രണ്ട്‌സ് അബൂബക്കര്‍, എന്നിവരുടെ മഹനീയ സാനിദ്യം ഉണ്ടായിരിക്കുന്നതാണ്.

സ്ത്രികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved