Latest News :
Home » , , , » അല്‍ ഹുസ്‌നാ ഒരുങ്ങി; വനിതാ ഹജ്ജാജികളുടെ പഠന സംഗമം ശനിയാഴ്ച

അല്‍ ഹുസ്‌നാ ഒരുങ്ങി; വനിതാ ഹജ്ജാജികളുടെ പഠന സംഗമം ശനിയാഴ്ച

Written By Muhimmath News on Thursday, 12 July 2018 | 17:11


വിദ്യാനഗര്‍: വിശുദ്ധ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അതി പ്രധനപ്പെട്ട വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ജില്ലയില്‍ നിന്ന് യാത്ര തിരിക്കുന്ന വനിതാ ഹജ്ജാജികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി 'വനിതാ ഹജ്ജാജികള്‍ക്കൊരു വഴികാട്ടി'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഏക ദിന പ്രാക്ടിക്കല്‍ വനിതാ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണിക്ക് അല്‍ ഹുസ്‌നാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മാത്യകാ കഅബയും മറ്റു ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ഇഹ്‌റാം, ത്വവാഫ് സഹ്യ, തുടങ്ങി ഹജ്ജിന്റെ മുഴുവന്‍ കര്‍മ്മങ്ങളും അതിന്റെ നിബന്ധകള്‍ പലിച്ച് നിര്‍വഹിക്കാന്‍ വനിതാ ഹജ്ജാജികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ഹജ്ജ്-ഉംറ സംബന്ധമായ സംശയങ്ങള്‍ക്ക് നിവാരണം വരുത്താനും  അവസരം നല്‍കും. ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഈ വര്‍ഷം ഹജ്ജ് യാത്ര ഉദ്ദേശിക്കുന്ന മൂന്നൂറോളം വനിതാ ഹജ്ജാജികള്‍ സംഗമിക്കും. ഫാത്തിമ മിസ്രിയ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ഫാത്തിമ അസൂറ റഹ്മത്ത് നഗര്‍, ഖദീജത്ത് ജുവൈരിയ സാക്കിയ വിദ്യാനഗര്‍, മറിയം ഫാത്തിമ നാഷണല്‍ നഗര്‍, ആയിഷത്ത് റൈഹാന നെക്രജെ നേതൃത്വം നല്‍കും. തുടര്‍ന്ന് സാക്കിയ വനിതാ പണ്ഡിതകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആത്മീയ സംഗമത്തോടെ ക്യാമ്പ് സമാപ്പിക്കും.  

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 9633300704, 9020403038 എന്നീ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയണമെന്ന് അല്‍ ഹുസ്‌നാ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved