Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page


വിദ്യാനഗര്‍: 'നമ്മുക്ക് സൃഷ്ടിക്കാം മാതൃക കുടുംബിനികളെ'
എന്ന ശീര്‍ഷകത്തില്‍ പുതുതലമുറയിലെ പെണ്‍കുട്ടികളുടെ തസ്‌കിയത്തിന് ഒരോ മഹല്ലിലും തസ്‌കിയ സെന്റര്‍ എന്ന  നൂതന പദ്ധതിയുമായി ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമി രംഗത്ത്. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി,ഡിഗ്രി, പി ജി ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  അവധി ദിനങ്ങളില്‍ മന:ശാസ്ത്ര വിദഗ്ധര്‍ തയ്യാറാക്കിയ സിലബസില്‍ ഖുര്‍ആന്‍, ഹദീസ്, ആദര്‍ശം,
കര്‍മ്മ ശാസ്ത്രം, തസ്‌കിയ, തുടങ്ങി ഒരു മാതൃക കുടുംബിനിക്ക് ആവശ്യമായ ആത്മീയ ക്ലാസുകള്‍ക്ക് സാക്കിയ പണ്ഡിതകള്‍ നേതൃത്വം നല്‍കും. 

എല്ലാ ഞായര്‍, രണ്ടാം ശനി ദിവസങ്ങളിലായി മാസത്തില്‍ ആറ് ക്ലാസുകള്‍ നടക്കും. ജില്ലയിലെ വിവിധ മഹല്ലു കമ്മറ്റികളുടെയും സാമുദായിക സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓരോ മഹല്ലിലെയും മദ്രസാ,സ്‌കൂള്‍, ഫ്‌ലാറ്റുകള്‍ മറ്റു സൗകര്യപ്രദമായ വീടുകളും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഒന്നാം ഘട്ടം ഓഗസ്റ്റ് അവസാന വാരം ആരംഭിക്കും.
ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘാടകര്‍ അല്‍ ഹുസ്‌നാ ഷീ അക്കാദമി സെന്‍ട്രല്‍ ഓഫീസുമായി നേരില്‍ ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു. ഫോണ്‍: 9020403038, 9633300704



Leave A Reply