Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » അന്ത്യോദയ എക്‌സ്പ്രസ് ജൂലൈ ആറ് മുതല്‍ കാസര്‍കോട്ട് നിര്‍ത്തും

അന്ത്യോദയ എക്‌സ്പ്രസ് ജൂലൈ ആറ് മുതല്‍ കാസര്‍കോട്ട് നിര്‍ത്തും

Written By Muhimmath News on Wednesday, 4 July 2018 | 10:02

കാസര്‍കോട്: ജൂലൈ ആറ് മുതല്‍ അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് നിര്‍ത്തും. റെയില്‍വേ അധികൃതരാണ് ജൂലൈ ആറ് മുതല്‍ സ്റ്റോപ്പ് അനുവദിച്ചകാര്യം എം പിമാരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എം പി മാരായ പി കരുണാകരനും വി മുരളീധരനും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അയച്ചുകൊടുത്തത്.

ടൈം ഷെഡ്യൂള്‍ ക്രമീകരിച്ചുകൊണ്ടാണ് ട്രെയിനിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട്ട് നിര്‍ത്തുന്ന ട്രെയിനിന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പും കാസര്‍കോട്ടെ ജനങ്ങള്‍ നടത്തുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved