Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കുമ്പള: ഉപ്പള എം ടി. സി ഹജ്ജ് ഗ്രൂപ് ചെയര്‍മാനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന സാരഥിയുമായ ഉപ്പള സി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തിലൂടെ ജില്ലക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയായ പണ്ഡിതനെ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജില്ലയിലെ ഹാജിമാരുടെ അവസാന വാക്കായിരുന്നു സി ഉസ്താദ്.

1980 മുതല്‍ മുസിലിം ടൂര്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ ഹജ്ജ് അമീറായി തീര്‍ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ സി അബ്ദുല്ല മുസിലായിര്‍ 25 ലേറെ തവണ ഹജ്ജ് കര്‍മത്തിനെത്തിയിരുന്നു. നൂറിലേറെ തവണ ഉംറ അമീറായും സേവനം ചെയ്തു. ജില്ലയിലെ ഹജ്ജ് സേവന രംഗത്ത് അതുല്യ വ്യക്തിത്വമായ ഉസ്താദ് നിരവധി ഹജ്ജ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

      
മുഹിമ്മാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ്, ജാമിഅ സഅദിയ്യ അറബിയ്യ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്, സുരിബയല്‍ ദാറുല്‍ അശ്ഹരിയ്യ വൈസ് പ്രസിഡന്റ്, ഷിറിയ ലത്തീഫിയ്യ വൈസ് പ്രസിഡന്റ്  തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറാംഗം, മൊഗ്രാല്‍- മൈമൂന്‍ നഗര്‍ മഹല്ല് പ്രസിഡന്റ്, എസ് എം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍, എസ് എം എ ഉപാധ്യക്ഷന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്..  സഅദിയ്യ , മുഹിമ്മാത്ത്, മള്ഹര്‍ ലത്തീഫിയ്യ, അശഹരിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍  നേതൃരംഗത്തുള്ള സി അബ്ദുല്ല മുസ്ലിയാര്‍ അതിന്റെ ധനസമാഹരണത്തിനും മറ്റുമായി നാട്ടിലും വിദേശത്തും യാത്ര നടത്തിയിട്ടുണ്ട്.   
നല്ല പ്രഭാഷകനും സംഘാടകനുമായ സി ഉസ്താദ് നിരവധി ആത്മീയ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

   
മൊഗ്രാലിലെ പ്രാഥമിക പഠന ശേഷം ഹാജി അബൂബകകര്‍ മുസ്ലിയാര്‍ കോട്ടക്കാര്‍, ഖാസി അവറാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ക്കു കീഴില്‍ ഉന്നത മതപഠനം പൂര്‍ത്തിയാക്കി. പൊസോട്ട്, മണ്ണംകുഴി, സോങ്കാല്‍, ഉപ്പള എന്നിവിടങ്ങളില്‍ ഖത്തീബ്, മുദരിസ് തുടങ്ങിയ മേഖലകളില്‍ സേവനം ചെയ്തിരുന്നു. ഉപ്പളയില്‍ ട്രാവല്‍സിനു പുറമെ പുസ്തകശാലയും നടത്തി വന്നിരുന്നു.  

      
താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറില്‍ ഉലം എം എ ഉസ്താദ്, ത്വാഹിറുല്‍ അഹദല്‍ തങ്ങള്‍, പൊസോട്ട് തങ്ങള്‍ തുടങ്ങിയ പണ്ഡിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സമകാലീനരായ സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവരുമായി സഹകരിച്ച് സ്ഥപനങ്ങളുടെയും സംഘടനകളുടെയും ധനസമാഹരണത്തിനും മറ്റും യാത്ര നടത്തി.

രാജ്യത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങള്‍ക്കു പുറമെ സൗദി, ഈജിപ്ത്, യു എ ഇ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഒരേ സമയം നല്ല ബിസിനസ്സുകാരനും നല്ല മുദരിസുമായിരുന്നു ഉസ്താദ്, ഒപ്പം നിരവധി സ്ഥാപനങ്ങളുടെ അത്താണിയും.

Leave A Reply