Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 2 July 2018 | 19:33


വെള്ളരിക്കുണ്ട്: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഭീമനടി പ്ലാച്ചിക്കരയിലെ പി വി രജ്ഞിത്തി(26) നെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ ടൗണില്‍ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പിന്നീട് മൊബൈല്‍ ഫോണില്‍ സൗഹൃദം പുതുക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു പോയി പലതവണകളിലായി പീഡിപ്പിച്ചു എന്നാണ് പരാതി.

എന്നാല്‍ പിന്നീട് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ രജ്ഞിത്ത് ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രഞ്ജിത്തിന് ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളോട് വിവരം പറയുകയും ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അറസ്റ്റിലായ രജ്ഞിത്തി ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved