Thursday, 19 July 2018

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

























തലശ്ശേരി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കളെ എക്‌സൈസ് ഇന്‍സ്പക്ടര്‍ മനോഹരന്‍ പയ്യനും സംഘവും കസ്റ്റഡിയില്‍ എടുത്തു. ഏകദേശം 24 കിലോ തൂക്കം വരുന്ന ഹാന്‍സ്, തം ബാക്ക്, വിമല്‍ കൂള്‍. തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ശംഭ സോന്‍ കുമാര്‍ (18), മനീഷ് കുമാര്‍ (20) എന്നിവരെയാണ് പിടികൂടിയത്. 

ട്രെയിന്‍ യാത്ര കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ പുറത്ത് നിന്നും ബേഗുകള്‍ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ട്രെയിന്‍ വഴി അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ട് വരുന്ന എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന. എക്‌സൈസ് ഉദ്യോഗസ്ഥരായ ജോണി ജോസ്, ഷെനിത്ത് രാജ് ,ഫൈസല്‍, സുരാജ് തുടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.


SHARE THIS

Author:

0 التعليقات: