Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , » പശുവുനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പശുവുനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 23 July 2018 | 17:34


കുമ്പള: പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ബായാര്‍ പെര്‍വായിയിലെ രമേശ് (38), ചേതന്‍ (23), പെര്‍വായി മുളിയയിലെ മോക്ഷിത് (24), ബിന്ദ്രാജ് (26) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 15ന് ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ബായാര്‍ ബേരിപ്പദവിലെ സൈനുദ്ദീന്‍ (57), ഭാര്യ ഖദീജ (46) എന്നിവരാണ് അക്രമത്തിനിരയായത്. വീടിനു മുന്നില്‍ പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഒരു സംഘം തടഞ്ഞത് ഇവരുടെ മകന്‍ സിദ്ദീഖ് വീഡിയോയില്‍ ചിത്രീകരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്‌


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved