Wednesday, 25 July 2018

സ്വര്‍ണ്ണ മിഠായികളുമായി കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ പിടിയില്‍


കാസര്‍കോട്: സ്വര്‍ണ്ണക്കടത്തിന് കാസര്‍കോട് ലോബി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതോടെ അധികൃതര്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കാസര്‍കോട് സ്വദേശികള്‍ക്കു പ്രത്യേക പരിശോധന കര്‍ശനമാക്കി. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചു വരെ സ്വര്‍ണ്ണക്കടത്തു നടക്കുന്നു എന്ന സൂചനയെത്തുടര്‍ന്നാണിത്. ഇന്നലെ ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ അമ്പത് സ്വര്‍ണ്ണ മിഠായികളുമായി എത്തിയ കാസര്‍കോട് കട്ടക്കാല്‍ സ്വദേശി റൗഫിനെ അധികൃതര്‍ പിടികൂടി. 

മിഠായിപ്പൊതിയുടെ രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കനം കുറഞ്ഞ തകിടു രൂപത്തിലാക്കിയ സ്വര്‍ണ്ണ മിഠായി കടലാസില്‍ പൊതിഞ്ഞ് കടത്തുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ബഹ്‌റൈനില്‍ നിന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് കര്‍ശന പരിശോധനയ്ക്ക് വിധേയനാക്കിയത്. ബംഗളൂരുവില്‍ ഈ രീതിയിലുള്ള സ്വര്‍ണ്ണക്കടത്ത് ഇത് ആദ്യമായാണ് പിടികൂടുന്നത്. കരിപ്പൂരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ രീതിയിലുള്ള സ്വര്‍ണ്ണക്കടത്തു ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാവണം കാസര്‍കോടു ലോബി ഏജന്റുമാര്‍ വഴിയുള്ള സ്വര്‍ണ്ണകടത്തിന് മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത് എന്നാണ് സൂചന. മംഗഌരുവിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: