Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » മായാത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

മായാത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Written By Muhimmath News on Thursday, 12 July 2018 | 12:22
























ക്ഷണികമായ ജീവിതത്തില്‍ മിന്നല്‍ പോലെ മിന്നി മറഞ്ഞെങ്കിലും നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു പിടി നല്ല ഓര്‍മ്മകളുടെ നഭോമണ്ഡലം പണിതുയര്‍ത്തിയവരാണ്  പണ്ഡിതവരേണ്യര്‍.
       പതിനാലു സഹസ്രാബ്ദങ്ങള്‍ മുന്നേ നടന്ന ജ്ഞാന ജ്യോതിസ്സുകള്‍ വരകളായും മൊഴികളായും വിശ്വാസി ഹൃദയങ്ങളില്‍ എന്നും ജ്വലിച്ചു നില്‍ക്കുന്നു. 
   മൂന്നു പതിറ്റാണ്ടോളം മുദര്‍രിസായി അറിവ് പകര്‍ന്ന മര്‍ഹൂം ഹസന്‍ സഅദി ദേലംപാടി ഉസ്താദിന്റെ വിയോഗത്തിന് ആണ്ടൊന്ന് പിന്നിട്ടെങ്കിലും അവരുടെ അധ്യാപനത്തിന്റെ പ്രതിധ്വനികള്‍ ഇന്നും അലയടിക്കുന്നത് പോലെ.   തികഞ്ഞ ജ്ഞാനിയും സൂഫീവര്യനുമായിരുന്ന ഉസ്താദ് കഴിഞ്ഞ വര്‍ഷം ഇതു പോലൊരു ശവ്വാല്‍ ആവസാനത്തെ വെള്ളിയാഴ്ച്ചയായിരുന്ന പരലോകം പുല്‍കിയത്.
   തന്റെ മരണം വെള്ളിയാഴ്ച്ച തന്നെയായിരിക്കണമെന്ന്  ഉസ്താദിന്റെ ഉല്‍ക്കടമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്.
  പരലോക വിജയത്തിനായ് സദാ പ്രാര്‍ത്ഥിക്കുന്ന ഒരു പറ്റം ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്താണ് ഉസ്താദ് പോയ് മറഞ്ഞത്.
     മരിച്ചു മണ്ണടിഞ്ഞാലും മനുഷ്യന് ഉപകരിക്കുന്ന ശ്രേഷ്ഠ സമ്പത്താണ് അറിവ് എന്ന പ്രവാചകാധ്യാപനം ഉസ്താദില്‍ നിന്നും ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുന്നു.  

         ഉസ്താദിന്റെ ജീവിതം സ്വലാത്തായിരുന്നു. ശിഷ്യരായ ഞങ്ങള്‍ സുബ്ഹി ജമാഅത്തിനായി പള്ളിയിലേക്ക് കയറുമ്പോഴും ഉസ്താദ് ചൊല്ലുന്ന സ്വലാത്ത് കേള്‍ക്കാമായിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ഇല്‍മിന്നായി ഉഴിഞ്ഞു വെച്ച ഉസ്താദിന്റെ വിയോഗം തീരാനഷ്ടമായി മനസ്സില്‍ അലട്ടുന്നു.കുടുംബ ബന്ധത്തിന്   ഉസ്താദ് നല്‍കിയ ശ്രേഷ്ഠമായ സ്ഥാനം  സ്വപ്രവര്‍ത്തനത്തിലൂടെ നമുക്ക് കാണിച്ചു തന്നു.... നികത്താനാവാത്ത വിടവുകളാണല്ലോ ഓരോ പണ്ഡിതമരണങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്നത്.

അള്ളാഹു ഉസ്താദിന്റെ ദറജ ഉയര്‍ത്തുമാറാകട്ടെ. അവന്റെ സ്വര്‍ഗീയ ആരാമത്തില്‍ നമ്മളെ എല്ലാവരേയും ഒരുമിച്ച് കൂട്ടുമാറാകട്ടെ...

   -അബ്ദുല്‍ ലത്തീഫ് സഅദി
   കമ്പിബാണെ, കൊടക്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved