Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , » കന്നുകാലി കടത്ത് ആരോപിച്ചു യുവാക്കള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

കന്നുകാലി കടത്ത് ആരോപിച്ചു യുവാക്കള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

Written By Muhimmath News on Monday, 16 July 2018 | 11:50

ബായാര്‍: കന്നുകാലികളെ വാഹനത്തില്‍ കൊണ്ട് വരികയായിരുന്ന യുവാക്കള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം. ആക്രമ രംഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ധിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.

ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടെ ബായാര്‍ ബള്ളൂരിലെ ബെരിപദവിലാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ സൈനുദ്ധീന്‍ (55 ), ഭാര്യ ഖദീജ (46 ) എന്നിവരെ പരിക്കുകളോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ നിന്നും പിക്കപ്പ് വാഹനത്തില്‍ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ട് വരുന്നതിനിടയില്‍ പിക്കപ്പ് വാഹനത്തെ മറ്റു വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ പന്ത്രണ്ടംഗ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. 

സംഘം പിക്കപ്പ് വാനിലുമായുണ്ടായിരുന്ന രണ്ടു യുവാക്കളെ മര്‍ദ്ധിക്കുകയും ചെയ്തു. ഈ സമയം ബഹളം കേട്ട് സമീപത്തെ പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഈ രംഗം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട അക്രമി സംഘം കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടി ഓടി വീടിനകത്തേക്ക് കയറുകയും ചെയ്തു.

പിന്തുടര്‍ന്നെത്തിയ സംഘം കുട്ടിയെ മര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ധനമേറ്റത്. ഇതിനിടയില്‍ വീടിനു നേരെയും അക്രമം നടന്നതായി ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved