Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ മുഖ്യപ്രചാരണവിഷയമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു. രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും സജീവമാക്കി നിര്‍ത്താനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. 

ഈ വിഷയങ്ങള്‍ അനുകൂലമായോ പ്രതികൂലമായോ ചര്‍ച്ചയില്‍ നിലനിര്‍ത്താനാണ് ശ്രമം. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശവും സജീവമാക്കി നിര്‍ത്തും. ഇതുവഴിയുള്ള ധ്രുവീകരണത്തിലാണ് ബി.ജെ.പി. കണ്ണുവെക്കുന്നത്.

വികസനവും അഴിമതിരഹിത ഭരണവുമായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നോട്ടുെവച്ചത്. രണ്ടാം യു.പി.എ. സര്‍ക്കാരിനെതിരേ വ്യാപകമായി ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങള്‍ ബി.ജെ.പി.ക്ക് വലിയ നേട്ടമുണ്ടാക്കി. എന്നാല്‍, പാര്‍ട്ടി ഭരണത്തിലിരിക്കെ വികസനമുദ്രാവാക്യങ്ങള്‍ക്കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.നേതൃത്വം.

വാജ്‌പേയിഭരണകാലത്ത് 'ഇന്ത്യ തിളങ്ങുന്നു' എന്ന പേരില്‍ വികസന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴുണ്ടായ തിരിച്ചടി മറന്നിട്ടില്ല. നോട്ടുപിന്‍വലിക്കലും ജി.എസ്.ടി.യും വിലക്കയറ്റവും ജനങ്ങളിലുണ്ടാക്കിയ അതൃപ്തിയെക്കുറിച്ചും ആശങ്കയുണ്ട്. അതാണ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ ഹിന്ദുത്വ അജന്‍ഡകളിലേക്ക് തിരിയാന്‍ ബി.ജെ.പി.യെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നടത്തിയ പ്രസംഗം ഈ നയം പരസ്യമാക്കി. കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്നാണ് അദ്ദേഹം ചോദിച്ചത്. കോണ്‍ഗ്രസ് മുസ്‌ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതായി ഒരു ഉറുദുപത്രം റിപ്പോര്‍ട്ട് ചെയ്തതിനെ ഉദ്ധരിച്ചായിരുന്നു ചോദ്യം. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ശ്രമിക്കുന്നുവെന്ന ആരോപണത്തിന് വഴിതുറക്കുകയാണ് മോദി ചെയ്തത്. ഉറുദുപത്രത്തിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് കോണ്‍ഗ്രസ് ഉടന്‍ പ്രതികരിക്കുകയും ചെയ്തു.

അയോധ്യയില്‍ ഉടന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന മാധ്യമങ്ങളെ അറിയിച്ചത് തെലങ്കാനയിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവാണ്. പിറ്റേന്ന് പാര്‍ട്ടി ഇത് നിഷേധിക്കുകയും ചെയ്തു. രാമക്ഷേത്രനിര്‍മാണം ബി.ജെ.പി.യുടെ അജന്‍ഡയിലുണ്ടെന്ന് സൂചന നല്‍കാന്‍ എന്തായാലും ഇതുവഴി കഴിഞ്ഞു.

Leave A Reply