Latest News :
Home » , , » പി.വി. അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്ന് ഹൈകോടതി

പി.വി. അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്ന് ഹൈകോടതി

Written By Muhimmath News on Tuesday, 10 July 2018 | 18:23


കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്ന് ഹൈകോടതി. ചീങ്കണ്ണിപാറയില്‍ അന്‍വറിന്റെ ഭാര്യാ 
പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ച് മുഴുവന്‍ വെള്ളവും ഒഴുക്കി കളയണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് ഉത്തരവ്. 

മഴക്കാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തടയണ അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.പി. വിനോദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. തടയണ ഭീഷണിയാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved