Friday, 20 July 2018

മുഹിമ്മാത്ത് മുന്‍ അധ്യാപകനും ശ്രീബാഗില്‍ പള്ളി ഇമാമും സുന്നി പ്രവര്‍ത്തകനുമായ ഹമീദ് മൗലവി അന്തരിച്ചു





കാസര്‍കോട്: മുഹിമ്മാത്ത് മുന്‍ അധ്യാപകനും ശ്രീബാഗില്‍ പള്ളി ഇമാമും സുന്നി പ്രവര്‍ത്തകനുമായ ഹമീദ് മൗലവി (60) അന്തരിച്ചു. രണ്ട് വര്‍ഷമായി ശ്രീബാഗില്‍ പളളിയില്‍ മുഅദ്ദിനായി ജോലി ചെയ്തുവരികയാണ്.


രാത്രി ഭക്ഷണം കഴിച്ച ശേഷം പള്ളിയിലെ മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന അബ്ദുല്‍ ഹമീദ് സുബഹിക്ക് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.


അബ്ദുല്ല വെള്ളിഗെയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: മിസ്രിയ പള്ളപ്പാടി, മക്കള്‍: അഷ്ഫാക്(മുഹിമ്മാത്ത് വിദ്യാര്‍ത്ഥി), മുഹമ്മദ് അദിനാന്‍, അസ്രിഫ, അന്‍സാനിയ, അര്‍ഷാന. 

എസ് വൈ എസ് ജില്ലാ പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ബഷീര്‍ സഖാഫി കൊല്ല്യം, യൂസുഫ് സഖാഫി ആദൂര്‍, അഷ്‌റഫ് ജൗഹരി എരുമാട്, എ കെ സഖാഫി കന്യാന, സി ഐ ഹാജി അമീര്‍ അലി ചൂരി, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.



മയ്യിത്ത് വന്‍ ജനാവലിയുടെ സാനിദ്യത്തില്‍ മാവിനംകട്ട ടൗണ്‍ ജുമുഅ മസ്ജിദില്‍ മറവ് ചെയ്തു.



SHARE THIS

Author:

0 التعليقات: