Latest News :
...
Home » , , , » ഉദുമ പള്ളത്ത് കെ.എസ്.ആര്‍.ടിസി ബസിന് പിറകില്‍ കാറിടിച്ച് മുസ്ലിം ലീഗ് നേതാവ് മരിച്ചു

ഉദുമ പള്ളത്ത് കെ.എസ്.ആര്‍.ടിസി ബസിന് പിറകില്‍ കാറിടിച്ച് മുസ്ലിം ലീഗ് നേതാവ് മരിച്ചു

Written By Muhimmath News on Tuesday, 3 July 2018 | 10:20
























ഉദുമ:  കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് മുസ് ലിം ലീഗ് നേതാവ് മരിച്ചു വലിയപറമ്പിലെ എന്‍.കെ. ഹമീദ് ഹാജി (60) യാണ് മരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വലിയ പറമ്പ് പഞ്ചായത്ത് മുസ് ലിം ലീഗ് മുന്‍ പ്രസിഡണ്ടും ,യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനും പാണ്ഡ്യാല വളപ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഉദുമ പള്ളത്താണ് അപകടം. ഗള്‍ഫില്‍ നിന്നും വരുന്ന മകളെയും മരുമകനെയും കൂട്ടാന്‍ മംഗലാപുരം എയര്‍ പോര്‍ട്ടില്‍ പോകുമ്പോള്‍ കെ.എസ് ടി.പി റോഡില്‍ ഉദുമ പള്ളത്താണ് അപകടം. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 എച്ച് 5515  ഇന്നോവ കാര്‍ ആര്‍.എസ് സി 606 നമ്പര്‍ കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഹമീദ് ഹാജിയെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യമാര്‍: പി.കെ. ഖദീജ, എസ്.സി ജമീല. മക്കള്‍:  അഷറഫ്, ഷക്കീല (ഇരുവരും ദുബൈ) ജസീല, സമീര്‍. മരുമക്കള്‍: നജീബ (പീസ് സ്‌കൂള്‍ തൃക്കരിപ്പൂര്‍) ആരിഫ്, സലീം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved