Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » പയ്യക്കി ഉസ്താദിന്റെ കര്‍മ്മ ഭൂമിയില്‍ ചരിത്രം തീര്‍ത്ത് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് സമാപനം

പയ്യക്കി ഉസ്താദിന്റെ കര്‍മ്മ ഭൂമിയില്‍ ചരിത്രം തീര്‍ത്ത് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് സമാപനം

Written By Muhimmath News on Monday, 30 July 2018 | 18:26


പൈവളികെ: എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് പയ്യക്കി ഉസ്താദ് നഗറില്‍ തിരശീല വീണു. 700 ഓളം പ്രതിഭകള്‍ മാറ്റുരച്ച പരിപാടിയില്‍ 8 വേദികളിലായി 93 ഇന മത്സരങ്ങള്‍ നടന്നു. 387 പോയിന്റ് നേടി ഉപ്പള സെക്ടര്‍ ഒന്നാം സ്ഥാനവും ബന്തിയോട്,പെര്‍മുദെ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. 

പെര്‍മുദെ സെക്ടറിലെ മുഹമ്മദ് അലി കലാപ്രതിഭയും ഉപ്പള സെക്ടറിലെ അബ്ദുല്‍ നാസിര്‍ സര്‍ഗപ്രതിഭയുമായി. സമാപന സംഗമം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം,ഉപ്പള സോണ്‍ എസ് വൈ എസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി ആവളം സന്ദേശ പ്രഭാഷണം നടത്തി.അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അനുമോദന പ്രഭാഷണം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved