Latest News :
Home » , , , , , » മുഹിമ്മാത്ത് മഴവില്‍കൂട്ടം ലോഞ്ചിംഗ് നടത്തി

മുഹിമ്മാത്ത് മഴവില്‍കൂട്ടം ലോഞ്ചിംഗ് നടത്തി

Written By Muhimmath News on Tuesday, 10 July 2018 | 19:24


പുത്തിഗെ: മഴവില്‍കൂട്ടം എന്ന പേരില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ എസ് എസ് എഫിന്റെ കീഴില്‍ നടത്തി വരുന്ന പദ്ധതിയുടെ ലോഞ്ചിംഗ് മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

വിവിധ സെക്ഷനുകള്‍ക്ക് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കാമ്പസ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോള്‍, എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ മഴവില്‍ ചെയര്‍മാന്‍ ഇര്‍ഷാദ് കുമ്പോല്‍ നേതൃത്വം നല്‍കി.

ഉമര്‍ സഖാഫി കൊമ്പോട്, അശ്‌റഫ് സഖാഫി ഉളുവാര്‍, ഉമര്‍ സഖാഫി കോളിയൂര്‍, സ്വഫ്വാന്‍ ഹിമമി ആദൂര്‍, സിദ്ധീഖ് ഹിമമി ഗുണാജെ, ഹാരിസ് മദനി, ഹാഫിള്‍ മുസ്ഥഫ ബെളിഞ്ച തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ സ്വാഗതവും അസീസ് ഹിമമി ഗോസാഡെ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved