Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

അംഗടിമുഗര്‍: കലാലയങ്ങള്‍ ധാര്‍മികതയുടെയും നന്മയുടെയും വിളനിലമാവണമെന്നും വിദ്യാര്‍ത്ഥി സമൂഹം കലഹങ്ങളും പോര്‍വിളികളും ഉപേക്ഷിച്ച് ധര്‍മ്മ സമരരംഗത്ത് സജീവമാവണമെന്നും അംഗടിമുഗര്‍ ദര്‍സ് സമാജം നിദാഉല്‍ ഇസ്‌ലാം അഭിപ്രായപ്പെട്ടു.

ധാര്‍മിക ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാകണം പാഠ്യ പദ്ധതികള്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നവരും സങ്കുചിത താല്‍പര്യക്കള്‍ക്കും തീവ്ര ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കലാലയങ്ങളെ വേദിയാക്കുന്നവരും രാജ്യത്തിന് നാശത്തിലേക്ക് നയിക്കും
സമൂഹത്തിന്റെയും രാജ്യത്തിന്റെയും നല്ല ഭാവിക്ക് വേണ്ടി ഒരു തിരുത്തെഴുത്തിന്ന് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണമെന്നും സമാജം ആവശ്യപ്പെട്ടു.

മുദരിസ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു

ഭാരവാഹികള്‍: അബ്ദുല്‍ റഹ്മാന്‍ മുഗുറോഡ്(പ്രസിഡന്റ്) സിദ്ധീഖ് കട്ടത്തടുക്ക, അസാന്‍ അംഗടിമുഗര്‍(വൈ. പ്രസിഡന്റ്), ഉമറുല്‍ ഫാറൂഖ് ആദൂര്‍(ജ: സെക്രട്ടറി) സാനിഫ് അര്‍ളടുക്ക, അന്‍വര്‍ മുഗുറോഡ്(ജോ: സെക്രട്ടറി), സാബിര്‍ പള്ളഞ്ചി(ഫൈനാന്‍സ് സെക്രട്ടറി).

അബ്ദുല്‍ റഹ്മാന്‍ മുഗുറോഡ് സ്വാഗതവും സാബിര്‍ പള്ളഞ്ചി നന്ദിയും പറഞ്ഞു




Leave A Reply