Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി മുഹിമ്മാത്തിന് ഊര്‍ജ്ജം പകര്‍ന്ന പണ്ഡിതനായിരുന്ന സി അബ്ദുല്ല മുസ്ലിയാര്‍ എന്ന് സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു.  

മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സി അബ്ദുല്ല മുസ് ലിയാര്‍ അനുസ്മരണ അഹ്ദലിയ്യ ദി ഖ് ര്‍ ദുആ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

മരിച്ചു പോയവരുടെ നന്മകള്‍ എടുത്ത് പറയുന്നത് അവരുരോട് ചെയ്യുന്ന ആദരവിന്റെ ഭാഗമാണ്. മരിച്ചവരുടെ സ്മരണകള്‍ നമ്മില്‍ നന്മ വളര്‍ത്താന്‍ സഹായകമാവും. 

ആയിരങ്ങള്‍ പങ്കെടുത്ത അനുസ്മരണ വേദി സി ഉസ്താദിന്റെ മായാത്ത ഓര്‍മ്മകളാല്‍ ധന്യമായി.

സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അഹ്മദ് കബീര്‍ ജമലുലൈലി, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, സയ്യിദ് അബ്ദുല്‍ ലത്വീഫ് തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ കാദര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എസ് എ ഹമീദ് മൗലവി ആലമ്പാടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്രഫ് തങ്ങള്‍, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി, മുനീര്‍ ഹാജി മാസകോ, ലണ്ടന്‍ മുഹമ്മദ് ഹാജി, ഹാജി അമീര്‍ അലി ചൂരി, ഇബ്രാഹിം ഹാജി ഉപ്പള, അബ്ദു സലാം ദാരിമി കുബണൂര്‍, കാസിം മദനി കറായ, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, സി എന്‍ ജഹ്ഫര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, എ കെ സി അബ്ദുല്‍ കാദര്‍ സഖാഫി, യൂസുഫ് മദനി സുരിഹബയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


അന്തുഞ്ഞി മൊഗര്‍, സിദ്ധീഖ് സഖാഫി ദമാം,അബൂബക്കര്‍ സഖാഫി ബഹ്‌റൈന്‍, ഇബ്രാഹിം ഹാജി മക്ക, കബീര്‍ കിന്നിങ്കാര്‍, അസീസ് മുന്നൂര്‍, അബ്ദുല്ല ഹാജി കുണിയ, സിദ്ധീഖ് ഹാജി ഉളുവാര്‍, കാലിദ് മായിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.



ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply