Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , , , , » അഭിമന്യുവധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍; കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ്

അഭിമന്യുവധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍; കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ്

Written By Muhimmath News on Thursday, 26 July 2018 | 11:41

കൊച്ചി: അഭിമന്യുവധവുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യസൂത്ര ധാരനാണിയാളെന്നാണ് പൊലീസ് പറയുന്നത്.

തലശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമവിദ്യാര്‍ഥിയാണ്. അഭിമന്യുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിലും അക്രമം നടത്തിയ സംഭവത്തിലും പ്രധാന പ്രതിയാണ് റിഫ. അഭിമന്യുവിനെ വധിക്കുന്നതിനായി എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തെ കോളജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് റിഫയാണ്.
മുഹമ്മദ് റിഫയുടെ അറസ്റ്റോടെ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന ഘടകത്തിലേക്ക് പൊലീസ് അന്വേഷണം നീങ്ങിയിരിക്കുകയാണ്. 

അഭിമന്യു വധത്തില്‍ റിഫയുടെ പങ്ക് തെളിഞ്ഞതോടെ കോളജില്‍ നിന്നും റിഫയെ സസ്‌പെന്റ് ചെയ്തിരുന്നു.

കേസില്‍ അഭിമന്യുവിനെ കുത്തിയ വ്യക്തിയാണ് ഇനി പിടിയിലാവാനുള്ള പ്രധാന പ്രതി. അതാരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved