Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

ചെര്‍ക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനാണ്. 

അരനൂറ്റാണ്ടിലേറെയായി മുസ്ലിം ലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1987 മുതല്‍ തുടര്‍ച്ചയായി നാലു തവണയും മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയായി. 

കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.1972മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988മുതല്‍ ആറു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.2002 മുതല്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. 

 ഭാര്യ : ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മക്കള്‍: മെഹ്‌റുന്നീസ, മുംതാസ് സമീറ(കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍( എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ.പി അബ്ദുല്‍ ഖാദര്‍ (പൊമോന എക്‌സ്‌പോര്‍ട്ടേഴ്‌സ്, മുംബൈ), അഡ്വ. അബ്ദുല്‍ മജീദ്(ദുബൈ), നുസ്വത്ത് നിഷ (ചാവക്കാട്), ജസീമ ജാസ്മിന്‍ (ബേവിഞ്ച).സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുല്‍ ഖാദര്‍, നഫീസ കാപ്പില്‍.

ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ എന്നിവര്‍ അനുശോചിച്ചു.

Leave A Reply