Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , » ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കണം: സിപിടി കേരള

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കണം: സിപിടി കേരള

Written By Muhimmath News on Tuesday, 17 July 2018 | 20:27


കാഞ്ഞങ്ങാട്: കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍ഗോഡ് ജില്ലയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ച് യാഥാര്‍ത്യമാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി കേരള) സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് സര്‍ക്കാരിനോട് മെയിലിലുടെ അവശ്യപ്പെട്ടു. 

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മതിയായ ചികിത്സ കിട്ടാതെ നിരവധി കുട്ടികളാണ് മരണപ്പെടുന്നത്. ഇതിന് ഒരു പരിഹാരം കാണാനും മികച്ച ഗവേഷണ സ്ഥാപനമായതിനാല്‍ അത്യാധുനിക ചികിത്സ ലഭ്യമാക്കാനും കഴിയും.കൂടാതെ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്‍ ഐ സി യു സംവിധാനത്തിന്  മംഗലാപുരത്തെ ആശ്രയിക്കണം. കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്ത ഏക ജില്ല എന്ന പരിഗണന കണക്കിലെടുത്ത് കാസര്‍ഗോഡിന് ഇത് അനുവദിച്ച് ഉത്തരവ് ഇറക്കെണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved