Latest News :
Home » , , » ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയര്‍ക്ക് വധശിക്ഷ; പ്രതി സ്വന്തം അമ്മയേയും കൊലപ്പെടുത്തിയ ആള്‍

ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയര്‍ക്ക് വധശിക്ഷ; പ്രതി സ്വന്തം അമ്മയേയും കൊലപ്പെടുത്തിയ ആള്‍

Written By Muhimmath News on Wednesday, 11 July 2018 | 11:04

ചെന്നൈ: അയല്‍ക്കാരിയായ ഏ!ഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചു. ചെന്നൈ സ്വദേശി ദഷ്വന്തിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി 46 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ പുതിയതായി എത്തിച്ച പട്ടിക്കുട്ടിക്കൊപ്പം കളിക്കാനാണ് അയല്‍വാസിയായ ഏ!ഴുവയസുകാരിയെ ഇയാള്‍ വീട്ടിനുളളിലേക്ക് വിളിച്ചുവരുത്തിയത്.

പിന്നീട് പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിനുളളിലാക്കി കത്തിച്ചുകള!യാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെള!ിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസില്‍ നേരത്തെ പ്രദേശിക കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ക!ഴിയവെ ഇയാള്‍ സ്വന്തം അമ്മയേയും കൊലപ്പെടുത്തിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഇയാളെ പിന്നീട് മുംബെയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനമെങ്കിലും പിതാവ് മകനെതിരേ മൊ!ഴി നല്‍കുകയായിരുന്നു. ഈ കേസിലും വിചാരണ തുടരുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved