Latest News :
Home » , , , » ഏതു റേഷന്‍ കടയില്‍ നിന്നും ഉപഭോക്താവിനു സ്വന്തം റേഷന്‍ സ്വീകരിക്കാനുള്ള അവസരമൊരുങ്ങുന്നു

ഏതു റേഷന്‍ കടയില്‍ നിന്നും ഉപഭോക്താവിനു സ്വന്തം റേഷന്‍ സ്വീകരിക്കാനുള്ള അവസരമൊരുങ്ങുന്നു

Written By Muhimmath News on Saturday, 7 July 2018 | 10:30
























തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനീകരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സജ്ജീകരിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നടപ്പാക്കിയ ഈപോസ് മികച്ച രീതിയില്‍ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.

അടുത്തപടിയായി സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ ഉപഭോക്താവിനു സ്വന്തം റേഷന്‍ സ്വീകരിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ സംവിധാനം വഴി തിരക്കുമൂലമോ അല്ലെങ്കില്‍ താമസം മാറുന്നതനുസരിച്ച് റേഷന്‍ വങ്ങുന്നതിലൊ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കാം. ഒരു റേഷന്‍കടയില്‍ വില്‍പന കൂടുതല്‍ നടന്നാല്‍ ആ കടക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കും എന്നതു കൊണ്ട് ജനങ്ങളൊട് ഏറ്റവും മികച്ച രീതിയില്‍ ഇടപഴുകുവാനും മികച്ച സേവനം ലഭ്യമാക്കുവാനും റേഷന്‍കടക്കാര്‍ ശ്രദ്ധിക്കുമെന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved