Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്:  കാസര്‍കോട്ടെ ജനറല്‍ ആശുപത്രി കെട്ടിടം ചോര്‍ന്നൊലിച്ച് വൈദ്യുതി വയറിംഗുകളിലൂടെ ഊഴ്ന്നിറങ്ങുന്നതിനാല്‍ രോഗികള്‍ വൈദ്യുത ഷോക്കിന്റെ ഭീതിയിലാണെന്നും ചോര്‍ച്ച തടയാനുള്ള സംവിധാനം ബന്ധപ്പെട്ടവര്‍ ഏര്‍പെടുത്തണമെന്നും അല്ലാത്തപക്ഷം അപായം സംഭവിക്കാന്‍ കാരണമാകുമെന്നും നാഷണല്‍ യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി ആരോഗ്യ മന്ത്രിക്കയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടി. 

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ എന്‍.വൈ.എല്‍. ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. തല്‍ക്കാലം എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതല്ലാതെ ശാശ്വതമായ പരിഹാരത്തിന് ആരോഗ്യ വകുപ്പ് അധികൃതരോ സര്‍ക്കാരുകളോ മുന്‍കൈ എടുത്തിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. രോഗികളെ വഹിച്ചുകൊണ്ട് വരുന്ന ലിഫ്റ്റ് തകരാറിലാവുന്നത് സ്ഥിരം കാഴ്ചയാണ്. 
ജില്ലാ ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ശാശ്വത പരിഹാരം കാണണമെന്നും ഷാഫി സുഹ്രി പടുപ്പ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.

Leave A Reply