Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
























ദുബായ്: ദുബായിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. തൊഴില്‍സമയം കുറച്ചും, വാര്‍ഷിക അവധികള്‍ വര്‍ധിപ്പിച്ചും ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന വിധമാണ് പരിഷ്‌കാരങ്ങള്‍. പ്രവാസി ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണമെന്ന നിയമം സര്‍ക്കാര്‍ റദ്ദാക്കി. പുറമെ വാര്‍ഷിക അവധി 22 ദിവസത്തില്‍ നിന്ന് 25 ദിവസമായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബത്തിനും 21 വയസിന് താഴെയുള്ള മൂന്ന് മക്കള്‍ക്കും സ്‌റ്റൈപന്റ് നല്‍കും. 

ജീവിതപങ്കാളിയുടെ മരണത്തില്‍ അനുശോചിച്ച് 10 ദിവസം അവധിയെടുക്കാം. അടുത്തബന്ധുക്കള്‍ മരിച്ചാല്‍ അഞ്ച് ദിവസവും അവധി ലഭിക്കും. സ്ഥാനക്കയറ്റം, ബോണസ്, അധികസമയ സേവനത്തിനുള്ള വേതനം എന്നിവ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാക്കുമെന്നും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ല്‍മക്തൂം അറിയിച്ചു.

Leave A Reply