Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » അമ്മക്കിളികൂട് അശരണര്‍ക്കൊരത്താണി എവര്‍സേഫ് സജീവന്‍ നല്‍കും

അമ്മക്കിളികൂട് അശരണര്‍ക്കൊരത്താണി എവര്‍സേഫ് സജീവന്‍ നല്‍കും

Written By Muhimmath News on Sunday, 22 July 2018 | 11:54



അബുദാബി: ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് മണ്ഡലത്തില്‍ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് കാരുണ്യഭവന നിര്‍മ്മാണ പദ്ധതിയില്‍ ചൂര്‍ണിക്കര മണ്ണഞ്ചേരി സിന്ധു ഗോപിക്ക് പ്രമുഖ വ്യവസായി എം കെ സജീവന്‍ നിര്‍മ്മിച്ച കാരുണ്യ ഭവനം ജൂലൈ 25 ന് ബുധനാഴ്ച രാവിലെ പത്തിന് കൈമാറും. 

ആറ് മാസം മുമ്പാണ് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു കുടുംബത്തിന് വീട് നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ദരിദ്രമായ കുടുംബത്തിന് അത്താണിയാകാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് സജീവന്‍ അറിയിച്ചു. ജീവിത യാത്രക്കിടയില്‍ പരിസരങ്ങളിലും നമ്മള്‍ ശ്രദ്ധിക്കണം. സമ്പന്നര്‍ക്കിടയില്‍ ജീവിക്കുന്ന സാധാരണക്കാരനെ പലരും മറക്കുകയാണ്.അമ്മയുടെ പ്രചോദനമാണ് ഇത്തരം ഒരു ഉദ്യമത്തിന് കാരണമെന്നും സജീവന്‍ പറഞ്ഞു. 

ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, എവര്‍ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അബുദാബി എം ഡി എം  കെ സജീവന്‍ , സിനിമ താരം ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved