Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: വിശുദ്ധ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അതി പ്രധനപ്പെട്ട വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ജില്ലയില്‍ നിന്ന് യാത്ര തിരിക്കുന്ന വനിതാ ഹജ്ജാജികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി 'വനിതാ ഹജ്ജാജികള്‍ക്കൊരു വഴികാട്ടി'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഏക ദിന പ്രാക്ടിക്കല്‍ വനിതാ ഹജ്ജ് ക്യാമ്പ് ആത്മീയ സംഗമത്തോടെ സമാപിച്ചു. 

മാത്യകാ കഅബയും മറ്റു ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ഇഹ്‌റാം, ത്വവാഫ് സഹ്‌യ്, തുടങ്ങി ഹജ്ജിന്റെ മുഴുവന്‍ കര്‍മ്മങ്ങളും അതിന്റെ നിബന്ധകള്‍ പലിച്ച് നിര്‍വഹിക്കാന്‍ പരിശീലിപ്പിക്കുന്ന ക്യാമ്പ് വനിതാ ഹജ്ജാജികള്‍ക്ക് വേറിട്ടൊരനുഭവമായി. ഹജ്ജ്-ഉംറ സംബന്ധമായ സംശയങ്ങള്‍ക്ക്  പ്രഗത്ഭരായ വനിതാ പണ്ഡിതകളുടെ മറുപടി വനിതാ ഹജ്ജാജികള്‍ക്ക് ആവേശം പകര്‍ന്നു. 

ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഈ വര്‍ഷം ഹജ്ജ് യാത്ര ഉദ്ദേശിക്കുന്ന നൂറില്‍ പരം വനിതാ ഹജ്ജാജികള്‍ സംഗമിച്ചു. ഫാത്തിമ മിസ്‌രിയ നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയ്തു. ഫാത്തിമ അസൂറ റഹ്മത്ത് നഗര്‍, ഖദീജത്ത് ജുവൈരിയ സാക്കിയ വിദ്യാനഗര്‍ നേതൃത്വം നല്‍കി .
     
തുടര്‍ന്ന് സാക്കിയ വനിതാ പണ്ഡിതകളുടെ നേതൃത്വത്തില്‍ നടന്ന ബുര്‍ദ മജ്‌ലിസോടെ  ക്യാമ്പ് സമാപ്പിച്ചു.


Leave A Reply