Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന കാസറഗോഡ് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ ജൂലൈ 7 ന് ആരംഭിക്കും. 7 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സാ ഹാളിലും 11 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാസറഗോഡ് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയിലും 14 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഉപ്പള നയാബസാര്‍ എ.ജെ.ഐ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും 17 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഫായിക്ക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് ക്ലാസ്സുകള്‍ നടക്കുക. 

ക്ലാസ്സുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മറ്റി മെമ്പര്‍ സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി,  ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍മാരായ പി.എ.നിഷാദ്, മുജീബ് റഹ്മാന്‍, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

ക്ലാസ്സുകളില്‍ വെച്ച് ലഗേജ് സ്റ്റിക്കര്‍, മഫ്ത സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. ഹജ്ജ് യാത്ര ഉറപ്പായവരും വെയ്റ്റിങ് ലിസ്റ്റ് 4000 വരെയുള്ളവരില്‍ നിന്ന് യാത്രയ്ക്ക് തയ്യാറായി ഹജ്ജ് കമ്മറ്റിക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവരും   അതാത് മേഖലകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.  കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സുകളില്‍ ഹാജരാകണം.  അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നതാണ്. 
Leave A Reply