Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » മര്‍കസ് താജുല്‍ ഉലമ കുണിയ ശനിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

മര്‍കസ് താജുല്‍ ഉലമ കുണിയ ശനിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Thursday, 26 July 2018 | 19:32


കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ കുണിയ സെന്ററില്‍ നിര്‍മിച്ച മര്‍കസ് താജുല്‍ ഉലമയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. 
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് കരിപ്പൊടി, ആബിദ് സഖാഫി മവ്വല്‍, അബ്ദുസ്സലാം ചെമ്പിരിക്ക, വി സി അബ്ദുല്ലാഹി സഅദി, സി പി അബ്ദുല്ല ഹാജി ചരുമ്പ, എം ജി അബ്ദുര്‍റഹ്മാന്‍ കുണിയ, നൂറുദ്ദീന്‍ മുസ്‌ലിയാര്‍, ശംസുദ്ദീന്‍ പെരിയ തുടങ്ങിയവര്‍ സംബന്ധിക്കും. 

സിറാജ് അക്ഷരദീപം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മിന്‍ഹാജ് പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പലിനു നല്‍കി കാന്തപുരം നിര്‍വഹിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved