Latest News :
...
Home » , » ബഷീര്‍ അനുസ്മരണം: പാത്തുമ്മയുടെ ആടിന് പുനര്‍ജനി

ബഷീര്‍ അനുസ്മരണം: പാത്തുമ്മയുടെ ആടിന് പുനര്‍ജനി

Written By Muhimmath News on Thursday, 5 July 2018 | 19:02


നായമ്മാര്‍മൂല: വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി.വിഭാഗത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തി. ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മയുടെ ആടിലെ കേന്ദ്ര കഥാപ്പാത്രങ്ങള്‍ക്ക് കുട്ടികള്‍ ദൃശ്യാവിഷ്‌കാരം നല്‍കിയത് പുതിയ അനുഭവമായി. തുടര്‍ന്ന് ബഷീര്‍ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു. 

ഹെഡ് മിസ്ട്രസ് കുസുമം ജോണ്‍ ഉദ്ഘാടനം ചെയ്തു .ടി.അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.മൂസക്കുട്ടി, കെ.അശോകന്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved