Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , » അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ റെയ്ഡ്: മുസ്‌ലിം വിശ്വാസികള്‍ക്കുനേരെ ആക്രമണം

അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ റെയ്ഡ്: മുസ്‌ലിം വിശ്വാസികള്‍ക്കുനേരെ ആക്രമണം

Written By Muhimmath News on Saturday, 28 July 2018 | 11:12
























ഗാസ: ഇസ്‌ലാമിലെ മൂന്നാമത്തെ പവിത്രമായ ആരാധനാലയമായി കണക്കാക്കുന്ന ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രഈലിന്റെ റെയ്ഡ്. വെള്ളിയാഴ്ച രാവിലെ ഇസ്രഈലി പട്ടാളക്കാര്‍ പള്ളിയുടെ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.


കോമ്പൗണ്ടില്‍ കൂടിയിരുന്ന മുസ്‌ലിം മതവിശ്വാസികള്‍ക്കുനേരെ ഇവര്‍ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നേരത്തെ ഇസ്രഈല്‍ അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും പള്ളി അടച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയത്.

' വിശ്വാസികളെ ആക്രമിച്ചും 20ഓളം പേരെ അറസ്റ്റു ചെയ്തും 50 പൊലീസുകാരാണ് അല്‍ ഖ്വിബാലി പള്ളി റെയ്ഡ് ചെയ്തത്.' ജറുസലേമിന്റെ റിലീജിയസ് എന്‍ഡോവ്‌മെന്റ്‌സ് അതോറിറ്റിയുടെ വക്താവായ ഫിറാസ് അല്‍ ദിബ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണത്തില്‍ പള്ളിയിലെ മൂന്ന് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 15 ഫലസ്തീനികള്‍ക്ക് പരുക്കേറ്റതായും ഇവര്‍ പറയുന്നു. അല്‍അഖ്‌സ പള്ളി ഇരുമ്പ് ചങ്ങലകള്‍ ഉപയോഗിച്ച് ഇസ്രഈല്‍ സൈന്യം പൂട്ടിയിട്ടിരിക്കുകയാണെന്നും ഫലസ്തീനികള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണെന്നും അല്‍ ദിബ്‌സ് പറയുന്നു.

പള്ളി അടച്ചുപൂട്ടിയത് വിശ്വാസികളുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയിട്ടുണ്ടെന്ന് ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഞ്ചുമണിക്കൂറോളമാണ് സുരക്ഷാ സൈന്യം പള്ളിവളഞ്ഞതെന്നാണ് അല്‍ജസീറ പ്രതിനിധിയായ ആന്‍ഡ്ര്യൂ സൈമണ്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. പ്രകോപനപരമായ അന്തരീക്ഷമാണ് അവിടെയുള്ളതെന്നും അദ്ദേഹം റിപ്പോര്‍ട്ടു ചെയ്യുന്നു.

1967ലെ ജോര്‍ദാനുമായുള്ള യുദ്ധത്തില്‍ ഇസ്രഈല്‍ പിടിച്ചെടുത്ത മേഖലകളിലൊന്നാണ് അല്‍ അഖ്‌സ കോമ്പൗണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved