Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മൊറോക്കന്‍ അംബാസിഡറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

മൊറോക്കന്‍ അംബാസിഡറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Written By Muhimmath News on Monday, 16 July 2018 | 12:27
























ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊറോക്കന്‍ അംബാസിഡര്‍ മുഹമ്മദ് മാലികിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. 

ന്യൂഡല്‍ഹിയില്‍ മൊറോക്കന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള  സാംസ്‌കാരിക വിദ്യാഭ്യാസ വിനിമയത്തെ കുറിച്ചും സൂഫി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക സംസ്‌കൃതിയെ കുറിച്ചും  ചര്‍ച്ചകള്‍ നടന്നു.

 ഭൂമിശാസ്ത്രപരമായി സ്‌പെയിനിനോട് ചേര്‍ന്ന് കിടക്കുന്ന മൊറോക്കോ ചരിത്രപരമായി ഇസ്‌ലാമിനും അതിന്റെ വൈജ്ഞാനിക ചരിത്രത്തിനും കനപ്പെട്ട സംഭാവനകള്‍ നല്‍കിയ രാഷ്ട്രമാണെന്നു കാന്തപുരം പറഞ്ഞു. മൊറോക്കോയിലെ ഫെസില്‍ നിലനില്‍ക്കുന്ന അല്‍ ഖറവിയ്യീന്‍  ലോകത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ്.  മൊറോക്കോ രാജാവ് റമസാനില്‍ നടത്തുന്ന മുസ്‌ലിം പണ്ഡിതന്‍മാരുടെ സമ്മേളനത്തെ കുറിച്ചും താനതില്‍ പങ്കെടുത്തപ്പോള്‍ അനുഭവിച്ച വൈവിധ്യകരമായ ഇസ്‌ലാമിക സംസ്‌കൃതിയുടെ ആഘോഷത്തെ കുറിച്ചും കാന്തപുരം അനുസ്മരിച്ചു .  

മൊറോക്കോയിലെ ഇസ്‌ലാമിക അക്കാദമിക യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കാനും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സജീവമാക്കാനും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വിനിമയം സാധ്യമാക്കാനും കഴിയാവുന്നത് നിര്‍വ്വഹിക്കാന്‍ അംബാസിഡര്‍ മുഹമ്മദ് മാലികി കാന്തപുരത്തോടു ആവശ്യപ്പെട്ടു. ജാമിഅ മര്‍കസ് കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും സമീപഭാവിയില്‍ തന്നെ അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ അറബ് മിഷന്‍ സെക്രട്ടറി അമീന്‍ മുഹമ്മദ് സഖാഫി കാന്തപുരത്തെ അനുഗമിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved