Saturday, 21 July 2018

ആത്മ സംസ്‌കരണം മദ്‌റസാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം -കാന്തപുരം


കോഴിക്കോട്: മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ ആത്മ സംസ്‌കരണവും ധാര്‍മിക വളര്‍ച്ചയും നേടുന്ന ഉത്തമ സമൂഹത്തെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യമെന്ന് ഖമറുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍.

സമസ്ത സെന്ററില്‍ ചേര്‍ന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബോര്‍ഡ് പ്രസിഡന്റായ അദ്ദേഹം.

വളര്‍ന്നു വരുന്ന തലമുറയെ തികച്ചും മത ബോധമുള്ളവരും ധാര്‍മിക ചിന്തയുള്ളവരുമാക്കിത്തീര്‍ക്കുന്നതിന് മദ്‌റസകളില്‍ ആത്മ സംസ്‌കരണ ക്ലാസുകള്‍ നടക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
മദ്‌റസാ ശാക്തീകരണത്തിനുള്ള പ്രത്യേക പ്രൊജക്ട് ഡോ.അബ്ദുല്‍ അസീസ് ഫൈസി അവതരിപ്പിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ വര്‍ഷം തോറും മികവു പുലര്‍ത്തുന്ന പത്ത് വീതം മദ്‌റസകള്‍ക്കും, മാനേജ്‌മെന്റുകള്‍, അധ്യാപകര്‍ എന്നിവര്‍ക്കും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചു. പുതുതായി 38 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.


സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വി.പി.എം.വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി , എന്‍.അലി അബ്ദുല്ല, എം.എന്‍.സിദ്ദീഖ് ഹാജി, വി.എം.കോയ മാസ്റ്റര്‍, ഇ.യഅ്കൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ സ്വാഗതവും, പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: