Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസറഗോസ്: വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പിണറായി ഗവണ്‍മെന്റിലെ രണ്ടാമന്‍ റവന്യു മന്ത്രി ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ള അധികാര വര്‍ഗത്തെ  പുറത്തിറങ്ങി വിലസാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്. എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനം ഉറപ്പ് വരുത്തുക ഗവണ്‍മെന്റ് എയ്ഡഡ് ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്ററിയായി അപ് ഗ്രേഡ് ചെയ്യുക യു ജി, പി ജി, സീറ്റുകള്‍ വര്‍ദിപ്പിക്കുക, പോളി ടെക്‌നിക്ക് ഐടിഐ സീറ്റുകളുടെ എണ്ണം വര്‍ദ്ദിപ്പിക്കുക വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുക എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ പ്രവേശനത്തിന് ഈടാക്കുന്ന കേഴ നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സംവിദാനം വിജിലന്‍സിന് കീഴില്‍ രൂപീകരിക്കുക എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം പരിശോദിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക മെഡിക്കല്‍ ഡെന്റല്‍ പ്രവേശന പ്രശനങ്ങള്‍ സാശ്വതമായി പരിഹരിച്ച് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ അകറ്റുക വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാര്‍ച്ചില്‍ നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, സംസ്ഥാന കമ്മിറ്റിയംഗം ഉസാമ പള്ളങ്കോട്, മുഹമ്മദ് കുത്തി,  ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, ഹമീദ് സി ഐ, അനസ് എതിര്‍ത്തോട്, സിദ്ധിഖ് മഞ്ചേശ്വര്‍, സര്‍ഫ്രാസ് ചളിയംകോട്, റമീസ് ആറങ്ങാടി, സവാദ് അംഗടിമുഗര്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവികാനം, ഉനൈസ് ചിത്തിരി, സൈഫുദ്ധീന്‍  കുന്നുകൈ സംബന്ധിച്ചു.

Leave A Reply