Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Written By Muhimmath News on Wednesday, 25 July 2018 | 12:50

ഷാര്‍ജ : കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കമ്പാറിലെ ഷരീഫ് (39)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 1.30മണിയോടെയാണ് സംഭവം. 

ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഷരീഫ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും മക്കളും വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലെത്തിയ സമയത്താണ് ഷരീഫിനെ മരണം തട്ടിയെടുത്തത്.

പള്ളിക്കുഞ്ഞി-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: സാബിത്ത് (11), ഷെഹ്‌സാദ് (ഏഴ്), ആയിഷ (മൂന്ന്). സഹോദരങ്ങള്‍: നിസാര്‍ (സിറ്റികൂള്‍), ബഷീര്‍, അഷ്‌റഫ്, സുഹറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved