Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , , » ലോകസഭ; കാസര്‍കോട് കെ പി സതീഷ് ചദ്രന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

ലോകസഭ; കാസര്‍കോട് കെ പി സതീഷ് ചദ്രന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Written By Muhimmath News on Monday, 30 July 2018 | 17:56


നീലേശ്വരം: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ അടുത്ത ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിലവിലെ എം പി പി കരുണാകരരനെ മത്സരിപ്പിക്കേണ്ടെന്ന് സി പി എം തത്വത്തില്‍ തീരുമാനിച്ചിരിക്കെ അടുത്ത ഇടത് പക്ഷ സ്ഥാനാര്‍ഥി ആരാകുമെന്ന ചര്‍ച്ച പാര്‍ട്ടിയിലും മുന്നണിയിലും തുടങ്ങി കഴിഞ്ഞു. സി പി എം മുന്‍ ജില്ല സെക്രട്ടറിയും, മുന്‍ എം എല്‍ എ യുമായ കെ പി സതീഷ് ചദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബഹുഭൂരിപക്ഷ പാര്‍ട്ടി അണികളുടേയും ആഗ്രഹം. നഷ്ടപ്പെട്ട ഇടത് പക്ഷത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കെ പി സതീഷ് ചദ്രനിലൂടെ കഴിയുമെന്നതും യു ഡി എഫ് പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വോട്ട് ലഭിക്കും എന്നതും ഒരു കാരണമാണ്. 

പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിന് ഇടത് പക്ഷ സ്ഥാനാര്‍ഥി വിജയിക്കുന്ന കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കരുണാകരന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദീഖിനോട് ചെറിയ വോട്ടിനാണ് വിജയിക്കാനായത്. പി കരുണാകരനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് സി പി എം ന്റെ പ്രധാന ഏരിയ കമ്മിറ്റിയായ നീലേശ്വരം ഏരിയ കമ്മിറ്റി കഴിഞ്ഞ തവണയും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ജനസമ്മിതി കുറഞ്ഞതാണ് കാരണം.  2004, 2009, 2014 ലോകസഭയില്‍ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പി കരുണാകരന് മണ്ഡലത്തില്‍ കാര്യമായ  പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായം സാധാരണക്കാരിലും സി പി എം പ്രവര്‍ത്തകരിലുമുണ്ട്. സ്വന്തം തട്ടകമായ നീലേശ്വരത്ത് തന്നെ വികസനത്തിന് വേണ്ടി പുതിയ സമവാക്യം രൂപം കൊണ്ടതും പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നുണ്ട്. 

സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പി കരുണാകരന് ഒരു അവസരം കൂടി നല്‍കണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നത് നീലേശ്വരത്ത് നിന്നാണ്.  സി പി എം ലെ ഏറ്റവും ജനസമ്മിതിയുള്ള നേതാവാണ് കെ പി സതീഷ് ചന്ദ്രന്‍. കൂടാതെ മൂന്ന് പ്രാവശ്യം പാര്‍ട്ടി ജില്ല സെക്രട്ടറി. 1996, 2001 കാലഘട്ടത്തില്‍ തൃക്കരിപ്പൂര്‍ എം എല്‍ എ യുമായിരുന്നു.  
   


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved