Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സംശയാസ്പദമായ സാഹചര്യത്തിലാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ ബുള്ളറ്റ് കാസര്‍ക്കോട് ടൗണ്‍ സി ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി റെയില്‍വേ സ്റ്റേഷന് സമീപത്ത് പട്രോളിഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. നമ്പര്‍ പരിശോധിച്ച് ആര്‍ സി ഉടമയെ കണ്ടെത്തിയതോടെ തട്ടിപ്പ് പുറത്തായി. കാസര്‍ക്കോട് പന്നിപ്പാറ സ്വദേശി ഒറിജിനല്‍ വാഹനവുമായി സ്റ്റേഷനിലെത്തിയതോടെ വ്യാജനമ്പര്‍ പ്ലേറ്റാണ് കസ്റ്റഡിയിലെടുത്ത ബുള്ളറ്റിനുള്ളതെന്ന് ഉറപ്പായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വ്യാജനെന്ന് പൊലീസ് കണ്ടെത്തി.

വ്യാജനമ്പര്‍ വാഹനങ്ങള്‍ കാസര്‍ക്കോട് വ്യാപകമാണെന്നാണ് പൊലീസിന്റ നിഗമനം. നേരത്തെ നടത്തിയിരുന്ന വാഹന പരിശോധന കുറഞ്ഞതോടെ ഇത്തരത്തിലുള്ള തട്ടിപ്പ് സജീവമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.വ്യാജ വാഹനം പിടികൂടിയതോടെ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റ തീരുമാനം.

Leave A Reply