Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല മുശാവറ സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം ആഗസ്റ്റ് 8ന് രാവിലെ 9 മണി മുതല്‍ ദേളി സഅദിയ്യയില്‍ നടക്കും. ജില്ല മുശാവറ അംഗങ്ങള്‍ക്ക് പുറമെ നാല് താലുക്ക് മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും പ്രതിനിധികളായിരിക്കും. സംഗമത്തില്‍ ആദര്‍ശം, കര്‍മശാസ്ത്രം, ഉലമാഇന്റെ ദൗത്യം എന്നീ മൂന്ന് സെഷനുകളില്‍ വിഷയാവതരണവും സംവാദങ്ങളും നടക്കും. കേന്ദ്ര മുശാവറ അംഗങ്ങളും ജില്ല നേതാക്കളും ക്യാമ്പിന് നേതൃത്വം നല്‍കും. അന്തരിച്ച മുശാവറ അംഗം സി അബ്ദുള്ള മുസ്ലിയാര്‍  ഉപ്പളയുടെ അനുസ്മരണ പരിപാടിയോടെ വൈകിട്ട് 5 മണിക്ക് സംഗമം സമാപിക്കും. 

യോഗത്തില്‍ മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, ഹുസൈന്‍ സഅദി കെ സി റോഡ്, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. 

സംഘാടക സമിതി ; ഹുസൈന്‍ സഅദി കെ സി റോഡ് ( ചെയര്‍മാന്‍ ), കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ചെംനാട്, ആലംപാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്‍ ), കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ( ജനറല്‍ കണ്‍വീനര്‍ ), മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇസ്മയില്‍ സഅദി പാറപ്പള്ളി, ഷാഫി സഖാഫി ഏണിയാടി (കണ്‍വീനര്‍ ), ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി (ട്രഷറര്‍)



Leave A Reply