Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » അയ്യൂബിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വകാര്യബസിന്റെ കാരുണ്യയാത്ര തിങ്കളാാഴ്ച

അയ്യൂബിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വകാര്യബസിന്റെ കാരുണ്യയാത്ര തിങ്കളാാഴ്ച

Written By Muhimmath News on Saturday, 21 July 2018 | 17:48

























ബദിയടുക്ക: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കന്യപ്പാടിലെ അയ്യൂബിനുവേണ്ടി സ്വകാര്യബസ് തിങ്കളാഴ്ച കാര്യണ്യയാത്ര നടത്തും. മുണ്ട്യത്തടുക്കകാസര്‍കോട് ബാങ്കോട് റൂട്ടിലോടുന്ന മര്‍സാന ബസാണ് ഒരുദിവസത്തെ യാത്ര നടത്തുന്നത്.

രാവിലെ എട്ടിന് കാസര്‍കോട് പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപം കാരുണ്യയാത്രയുടെ ഫ്‌ലാഗ് ഓഫ് പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി നിര്‍വഹിക്കും. 15 ലക്ഷം രൂപയോളം ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരുന്ന തുടര്‍ചികിത്സക്കും ചെലവാക്കിയ കടബാധ്യതക്കുംവേണ്ടി അയ്യൂബ് ചികിത്സ സഹായനിധി എന്ന പേരില്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പണം സമാഹരിച്ചുവരുന്നുണ്ട്. ഇതിന് കൈത്താങ്ങായി സര്‍വിസ് നടത്തുന്ന ബസ് ഉടമയുടെയും ജീവനക്കാരുടെയും പ്രവൃത്തിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

തിങ്കളാഴ്ച സര്‍വിസ് നടത്തി കിട്ടുന്ന മുഴുവന്‍ തുകയും ഈ നിധിയിലേക്ക് കൈമാറുമെന്ന് ബസ് ഉടമ ഇബ്രാഹിം നീര്‍ച്ചാല്‍, ജീവനക്കാരായ ഉബൈദ് കന്യപ്പാടി, മുജ്തബ, അജിത്ത്കുമാര്‍ എന്നിവര്‍ അറിയിച്ചു. നേരത്തെ, അനയ് മോന്റെ ചികിത്സക്കുവേണ്ടി ഈ ബസ് കാരുണ്യയാത്ര നടത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved