Latest News :
...
Home » , , , » ഒന്നരവയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ മാതാവ് റിമാണ്ടില്‍

ഒന്നരവയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ മാതാവ് റിമാണ്ടില്‍

Written By Muhimmath News on Tuesday, 24 July 2018 | 17:57



കാസര്‍കോട്: ഒന്നരവയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ കോടതി റിമാണ്ട് ചെയ്തു. 

എരിയാല്‍ ബള്ളീറിലെ നസീമ(40)യാണ് റിമാണ്ടിലായത്. 18ന് ഉച്ചയ്ക്കാണ് നസീമയുടെ മകള്‍ ആയിഷത്ത് ഷംനാസിനെ എരിയാല്‍ ബള്ളീറിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കൊപ്പം നടന്നുപോകുന്നതിനിടെ ഷംനാസ് കാല്‍വഴുതി കിണറ്റില്‍ വീണുവെന്നാണ് നേരത്തെ നസീമ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലയാണെന്ന് തെളിഞ്ഞത്. 

ഒന്നരവയസായിട്ടും കുട്ടി നടക്കാത്തതിനാലാണ് കിണറ്റിലെറിഞ്ഞതെന്ന് നസീമ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ നസീമയെ റിമാണ്ട് ചെയ്യുകയായിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved