Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » സുന്നത്ത് പ്രചരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

സുന്നത്ത് പ്രചരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

Written By Muhimmath News on Thursday, 26 July 2018 | 17:13


കാസര്‍കോട്: സംതൃപ്ത വായന സമ്പന്ന വിജ്ഞാനം സംരക്ഷിത കുടുംബം എന്ന പ്രമേയത്തില്‍ സുന്നത്ത് മാസിക പ്രചരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.
ക്യാമ്പയിന്‍ കാലയളവില്‍ വരിക്കാരവുന്നത്തിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത കേന്ദ്ര മശാവറ അംഗം ശൈഖുനാ ആലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്തു. എസ് ജെ എം സെക്രട്ടറിമാരായ അബ്ദുല്ല സഅദി, ഉമര്‍ സഖാഫി, ലത്തീഫ് മൗലവി പങ്കെടുത്തു.

മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗത്ത് പുത്തന്‍ വിഭവങ്ങളുമായി പുറത്തിറങ്ങുന്ന മാസികക്ക് ജില്ലയില്‍ പുതിയ കാല്‍ ലക്ഷം വരിക്കാരെ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ക്യാമ്പയിന്‍ പ്രക്യാപിച്ചിരിക്കുന്നത് ക്യാമ്പയിന്‍ വിജയപ്പിക്കുന്നത് സംഘടന ജില്ല റൈഞ്ച് തലങ്ങളില്‍ മാഗ്‌സിന് പ്രസിഡണ്ട് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും.

മദ്‌റസ തലത്തില്‍ അധ്യാപകരുടെ നേതൃത്യത്തില്‍ ഗ്യഹ സന്ദര്‍ശനം നടത്തി വരിക്കാരെ കണ്ടത്തും. നിലവിലെ വരിക്കാര്‍ക്ക് പുറമെ ഒരു വായന കുടുംബം സൃഷ്ടിക്കാനും അതിലൂടെ ദഅവത്ത് കാര്യക്ഷമാക്കാനും ലക്ഷൃം വെച്ച് ജില്ലയില്‍ മഗ്‌സിന്‍ സെല്ലിന്റെ നേതൃത്യത്തില്‍ ക്യാമ്പയിന്‍ നടന്നു വരുന്നതെന്ന് ജില്ല മാഗ്‌സിന്‍ സെക്രട്ടറി ഹനീഫ് സഅദി അറിയിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved