Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , » ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വൈകിട്ട് ആറു മണിയോടെ

ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വൈകിട്ട് ആറു മണിയോടെ

Written By Muhimmath News on Friday, 27 July 2018 | 15:16


കാസര്‍കോട് : മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ചെര്‍ക്കള മുഹിയദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറക്കും. കുറച്ചുദിവസങ്ങളായി മംഗളൂരു ആസ്പത്രിയില്‍ അത്യാസന്ന നിലയിലായിരുന്നു. രാവിലെ 8.20 മണിയോടെ ചെര്‍ക്കളയിലെ സ്വന്തം വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 

പ്രിയനേതാവിന്റെ മരണവിവരമറിഞ്ഞ് ചെര്‍ക്കള എടനീര്‍ റോഡിലെ കംസനക്ക് വില്ല വില്ലയിലേക്ക് ജനമൊഴുക്കാണ് രാവിലെ മുതല്‍തന്നെ. വിവിധ മത രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേര്‍ വസതിയിലെത്തിക്കൊണ്ടിരിക്കുന്നു. ദേശീയ സംസ്ഥാന നേതാക്കളും മന്ത്രിമാരും കാസര്‍കോട്ടേക്ക് പുറപ്പെട്ടതായാണ് വിവരം. എ.കെ ആന്റണിയടക്കമുള്ള ദേശീയ നേതാക്കള്‍ ഉച്ചയോടെ ചെര്‍ക്കളയിലെത്തും. വൈകിട്ട് അഞ്ചരമണിക്ക് ചെര്‍ക്കള മുഹിയദ്ദീന്‍ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved