Latest News :
Home » , , , » വഴിത്തര്‍ക്കം; കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു

വഴിത്തര്‍ക്കം; കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു

Written By Muhimmath News on Tuesday, 3 July 2018 | 20:27


ബോവിക്കാനം: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച സന്ധ്യയോടെ മുളിയാര്‍ ബോവിക്കാനം മല്ലത്താണ് സംഭവം.  കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരന്‍ (55) ആണ് മരിച്ചത്. 

കഴുത്തിന് വെട്ടേറ്റാണ് സുധാകരന്‍ മരിച്ചത്. വൈകിട്ട് ഡ്യുട്ടി കഴിഞ്ഞ് മല്ലം ജംഗ്ഷനു സമീപംവെച്ച് രാധാകൃഷ്ണന്‍ എന്നയാള്‍ സുധാകരനെ കഠാര കൊണ്ട് വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved