Wednesday, 11 July 2018

അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും


കാസര്‍കോട്: അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവനില്‍ താമസിക്കുന്ന അബ്ദുല്‍ ഗഫൂറി(37)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 

പിഴത്തുക അടച്ചാല്‍ പീഡനത്തിന് ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2014 ജുലായ് 5നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. അമ്മണ്ണായ ഹാജരായി.


SHARE THIS

Author:

0 التعليقات: