Latest News :
...
Home » » കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം

Written By Muhimmath News on Sunday, 1 July 2018 | 11:13


കാഞ്ഞങ്ങാട്ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പുതിയ കോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം ഞായറാഴ്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് സംഭവം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുധാകരനാണ് ഗുരുതരമായി പരിക്കേറ്റത്. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ഭാഗത്തുനിന്നും മംഗളൂരുവിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പാതയില്‍ ഗതാഗതം തടസപ്പെട്ടു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved