Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


കോട്ടയം: പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികളെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരിയിലെ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍  രേഷ്മ ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.


സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ദമ്പതികളെ മര്‍ദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply