Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കുമ്പള: സമാന്തര വിദ്യാഭ്യാസ രംഗത്ത് ഒരു നാടിന്റെ സ്വപ്നമായി, സ്ത്യു തര്‍ഹമായ സേവനം  നടത്തി കൊണ്ടിരിക്കുന്ന കുമ്പള അക്കാദമിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് ആദ്യവാരത്തില്‍  തുടക്കമാവുമെന്ന് കുമ്പള അക്കാദമി മാനേജിംങ്ങ്  കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കുടുംബ സംഗമം, വിദ്യാഭ്യാസ സമ്മേളനം, എക്‌സലന്‍സി അവാര്‍ഡ് ,ജില്ലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, അന്തര്‍ സംസ്ഥാന കോളേജ് ക്ലബ്ബ് തല കായിക മത്സരങ്ങള്‍, വിദ്യാഭ്യാസ എക്‌സിബിഷന്‍ തുടങ്ങിയ വിവിധ ഇനം പരിപാടികളാണ്   ആഘോഷത്തിന്റെ ഭാഗാമായി സംഘടിപ്പിക്കുന്നത്. മന്ത്രിമാരേയും, സാംസ്‌കാരിക നായകന്മാരേയും, സിനിമ താരങ്ങളെയും അണിനിരത്തിയുള്ള  മെഗാഷോയോടെയാണ് പരിപാടി സമാപിക്കുന്നത്.

വാര്‍ഷിക ഉപഹാരമായി മഞ്ചേശ്വരം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് (പി. എസ്.സി, എസ് എസ്.സി) തയ്യാറെടുക്കുന്നതിനായി ഓരോ പഞ്ചായത്തിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും, കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഒരു നാടിന്റെ അഭിമാനമായി കലാകായിക  വിദ്യാഭ്യാസ  സാംസ്‌കാരിക  സ്വാന്തന മേഖലകളില്‍ വിവിധ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ കുമ്പള അക്കാദമിക്ക് സാധിച്ചിട്ടുണ്ടന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

മുനീര്‍ എരുതുംകടവ് ( പ്രിന്‍സിപ്പാള്‍ ), ഇബ്രാഹിം ഖലീല്‍, മസ്ദൂഖ് കുമ്പള സബൂര്‍ ആരിക്കാടി (ഡയറക്ടര്‍), കരിം ദര്‍ബാര്‍ കട്ട, നാഫിഹ് ബോവിക്കാനം, ഔഫ് ബെള്ളൂര്‍, ജാഫര്‍ മൊഗ്രാല്‍ (അധ്യാപകര്‍ ) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.



Leave A Reply