Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കുമ്പള: കുമ്പള ബസ്റ്റാന്റ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ താത്കാലിക വെയിറ്റിംങ്ങ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൂണ്ടരീകാക്ഷയും സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍.മുഹമ്മദ് അലി, എ.കെ. ആരിഫ് എന്നിവര്‍ അറിയിച്ചു. ഒപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിര്‍മ്മാണവും അടുത്ത് തന്നെ നടക്കും മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്‌സാണ് നിര്‍മിക്കുക. നഗരത്തില്‍ ശൗചാലയം ഇല്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഇനി  അധികകാലം പഴി കേള്‍ക്കേണ്ടിവരില്ല. അപകടാവസ്ഥയിലായ ബസ്റ്റാന്റ് ഷോപ്പിംങ്ങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റിയ തോട് കൂടിയാണ് അതിനകത്തുണ്ടായിരുന്ന ശൗചാലയം ഇല്ലാതായത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നഗരത്തില്‍ എത്തുന്ന ആളുകള്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും  ഇല്ലാത്തതിന്റെ പേരില്‍  ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.വ്യാപാരി വ്യവസായിയുമായി സഹകരിച്ചാണ് താല്‍കാലിക വെയിറ്റിംങ്ങ് ഷെല്‍ട്ടര്‍ പണിയുന്നത്.


വിഷയം അടിയന്തിര പ്രാധാന്യത്തോടെ എടുത്തതിന്റെ  അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാനും സാനിറ്ററി കോംപ്ലക്‌സിന്റെ പണി വേഗത്തിലാക്കാനും തീരുമാനമായത്. വളരെ അടുത്ത് തന്നെ നഗരത്തോട് ചേര്‍ന്ന് ആധുനീക രീതിയിലുള്ള ശൗചാലയവും സാനിറ്ററി കോംപ്ലക്‌സും യതാര്‍ഥ്യമാകും. 208-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുപത്തി മൂന്ന് ലക്ഷം രൂപ ചിലവില്‍ സാനിറ്ററി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പദ്ധതി മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കാനാകും.അതേ സമയം അഞ്ചുകോടി രൂപാ ചിലവില്‍ ആധുനിക രീതിയിലുള്ള ബസ്റ്റാന്റ് കം ഷോപ്പിംങ്ങ് കോംപ്പക്‌സ് നിര്‍മിക്കുവാനുള്ള പദ്ധതി പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്നും ഇവര്‍ പറഞ്ഞു.

Leave A Reply