Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » » ആരിക്കാടി ദേശിയ പാതയില്‍ കുഴിയില്‍ വീണ കാര്‍ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആരിക്കാടി ദേശിയ പാതയില്‍ കുഴിയില്‍ വീണ കാര്‍ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Written By Muhimmath News on Wednesday, 25 July 2018 | 17:21


കുമ്പള: ആരിക്കാടി ദേശിയ പാതയില്‍ ഹനുമാന്‍ അമ്പലത്തിന് സമീപം കുഴിയില്‍ വീണ കാര്‍ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂറു എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന കെ.എല്‍.14 യു 437 സ്വിഫ്റ്റ് കാര്‍ ആണ് അപകടത്തില്‍പെട്ടത്. മൊഗ്രാല്‍ കൊപ്പളം സ്വദേശികളായ സര്‍ഫറാസ് (20), അസീം(20), സുനൈഫ് (20), സിറാജ്(21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. 

ഇവരെ നിസാര പരിക്കുകളോടെ കാസറഗോഡ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനുമാന്‍ അമ്പലത്തിന് അടുത്ത് ദേശിയ പാതയിലുള്ള കുഴിയില്‍ വീണ് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ നൂറ് മീറ്റര്‍ മാറി തലകീഴായി മറിയുകയായിരുന്നു. കുഴിയില്‍ വീണ് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞായറാഴ്ച ദേശിയ പാതയില്‍ അടുക്കത്ത് ബയലില്‍ കുഴികാരണം ഉണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved